കണ്ണൂർ വിമാനത്താവളം ഈ വർഷമില്ല

kannur international airport

കണ്ണൂർ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാൻ ഇനിയും ഒരുവർഷത്തിലേറെ കാത്തിരിക്കണം. 2018 സെപ്തംബറിലായിരിക്കും വിമാനത്താവളം സജ്ജമാകുക എന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി സർക്കാരിനെ അറിയിച്ചു. കേന്ദ്ര സർക്കാരിൽനിന്ന് ഇനിയും ഒമ്പത് അനുമതികൾ ലഭിക്കാനുണ്ട്. എയർട്രാഫിക് കൺട്രോൾ ടവർ നിർമ്മാണത്തിന്റേതടക്കം പ്രധാന പണികൾ 80 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഈ വർഷം സെപ്തംബറിൽ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

NO COMMENTS