Advertisement

ആഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല; തസ്‌നിം സ്വന്തം വിവാഹത്തിനെത്തിയത് മുത്തശ്ശിയുടെ പഴയ കോട്ടൻ സാരിയുടുത്ത് !!

August 12, 2017
Google News 1 minute Read
thasnim jara simple marriage without makeup costly dress

നമുക്ക് വിവാഹമെന്നാൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന ആഘോഷമാണ്. വിവാഹ നിശ്ചയം മുതൽ ചിലവുകൾ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പിങ്ങ്, കല്യാണം വിളി, സ്റ്റേജ്, ഭക്ഷണം എന്നിവയ്ക്ക് പുറമേ, ന്യൂജെൻ ചടങ്ങുകളായ, ഹൽദി, മെഹന്ദി,സംഗീത്, റിസപ്ഷൻ, വധുവിനെയും വരനേയും ആനയിക്കാൻ പ്രത്യേക സംഘങ്ങൾ, നൃത്തം, പാട്ട്…അങ്ങനെ നീണ്ടുപോകുന്നു ആഘോഷങ്ങളുടെ പട്ടിക. വീട്ടിൽ ഒരു വിവാഹം കഴിഞ്ഞാൽ കടത്തിൽ മുങ്ങിയായിരിക്കും ചില വീട്ടുകാരിടെ ശിഷ്ഠ ജീവിതം.

എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. സ്വർണാഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല, വില കൂടിയ വിവാഹ വസ്ത്രത്തിന് പകരം ധരിച്ചത് മുത്തശ്ശിയുടെ പഴയ കോട്ടൻ സാരി. ഇഷ്ടമല്ലെങ്കിൽ കൂടി വധുവിന് കിലോ കണക്കിന് ഭാരമുള്ള വസ്ത്രവും, സ്വർണാഭരണങ്ങളും ധരിക്കേണ്ടി വരാരുണ്ട്. ഇതിന് മറുപടിയായിട്ടാണ് ബംഗ്ലാദേശ് സ്വദേശിയും ഡോക്ടറുമായ തസ്‌നി ഇതെല്ലാം വേണ്ടെന്ന് വച്ചത്.

തന്റെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് തസ്‌നിം ഫേസ്ബുക്കിൽ വിഷയത്തെ കുറിച്ച് പോസ്റ്റിട്ടതോടെയാണ് സംഗതി ലോകമറിയുന്നത്. അതോടെ തസ്‌നിയുടെ നിലപാടിന് ബിഗ് സല്യൂട്ടുമായി നിരവധി പേർ എത്തി.

വധുവിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും, വസ്ത്രവുമൊന്നും, വധുവിന്റെ ശരാശരിയിൽ കവിഞ്ഞ സമ്പത്തിനെയല്ല കാണിക്കുന്നത്. സമൂഹത്തിന് മുന്നിൽ കാണിക്കാൻ പലപ്പോഴും ജനം ഇതിന് നിർബന്ധിതരാവുകയാണ്. തസ്‌നിം ഫേസ്ബുക്കിൽ കുറിച്ചു. പലപ്പോഴും മുണ്ട് മുറിക്കിയുടുത്തും, വീടിന്റെ ആധാരം പണയപ്പെടുത്തിയുമാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്.

thasnim jara simple marriage without makeup costly dress

വധുവിന്റെ മേക്കപ്പ് എങ്ങനെയുണ്ട്, എത്ര പവൻ സ്വർണമാണ് അവൾ അണിഞ്ഞിരിക്കുന്നത്, വിവാഹവസ്ത്രത്തിന് വിലയെത്ര തുടങ്ങി നിരവധി അടക്കംപറച്ചിലുകൾ വിവാഹ വീടുകളിൽ നാം കേൾക്കാറുണ്ട്. ഇതെല്ലാം ഒഴുവാക്കാനാണ് തസ്‌നി ഇത്തരത്തിൽ വിവാഹത്തിനെത്താൻ തീരുമാനിച്ചത്.

എന്നാൽ സ്വന്തം ഇഷ്ടപ്രകാരം വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും ധരിക്കുന്നതിലല്ല തസ്‌നിയുടെ പ്രതിഷേധം, മറിച്ച് സമൂഹത്തെ ഭയന്ന് അത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതിനെതിരെയായിരുന്നു തസ്‌നിയുടെ പ്രതിഷേധം. ഈ നിലപാടിലെത്താൻ തസ്‌നിക്ക് ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. കുടുംബത്തിൽ നിന്ന് തന്നെ നിരവധി പേർ ഇതിനെ എതിർത്തുവെങ്കിലും, തസ്‌നിയുടെ ജീവിത പങ്കാളി ഖാലിദും, ചില കുടംബക്കാരും തസ്‌നിയുടെ തീരുമാനത്തിനൊപ്പം ഉറച്ച് നിന്നു.

വധുവെന്നാൽ ഹെവി വസ്ത്രങ്ങളും, കിലോ കണക്കിന് ആഭരണങ്ങളും, മേക്കപ്പുമെല്ലാം വേണമെന്ന സമൂഹത്തിലെ അലിഖിത നിയമത്തിനെതിരെയുള്ള ഒറ്റയാൾ പോരാട്ടമാണ് തസ്‌നി നടത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

thasnim jara simple marriage without makeup costly dress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here