ഗോരഖ്പൂരിലെ ആശുപത്രിയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി

yogi

ഓക്സിജന്‍ കിട്ടാതെ പിഞ്ചു കുട്ടികള്‍ മരിച്ച ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉത്തര്‍പ്രദേശ് യോഗി ആദിത്യ നാഥ് സന്ദര്‍ശനം നടത്തി. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം എഴുപതായി. ആദിത്യ നാഥിനോടൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും സന്ദര്‍ശനം നടത്തി. പന്ത്രണ്ടരയോടെയാണ് യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തിയത്. കനത്ത പോലീസ് കാവലിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഓക്സിജന്‍ ഇല്ലാത്തത് കൊണ്ടല്ല കുട്ടികള്‍ മരിച്ചതെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

yogi

NO COMMENTS