6 ജിബി റാം; 13 മെഗാ പിക്‌സൽ ഡുവൽ ലെൻസ് ക്യാമറ; കൂൾ പ്ലേ ഓഗസ്റ്റ് 20 ന്

cool play mobile phone features

കൂൾ പ്ലേ 6 സ്മാർട് ഫോൺ ഇന്ത്യൻ വിപണിയിലേക്ക്. കൂൾപാഡിന്റെ ഈ പുതിയ സ്മാർട്ട്‌ഫോൺ ആഗസ്റ്റ് 20 ന് ഇന്ത്യയിലെത്തിക്കുമെന്ന് ചൈനീസ് കമ്ബനിയായ കൂൾപാഡ് കമ്ബനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ചൈനയിൽ നേരത്തെ തന്നെ ലോഞ്ച് ചെയ്ത കൂൾ പ്ലേ 6 സ്മാർട്ട് ഫോൺ ക്വാൽകോം സ്‌നാപ് ഡ്രാഗൺ 653 പ്രോസസറും അഡ്രിനോ 510 ജി.പി.യുവും ചേർന്നാണ് പ്രവർത്തിക്കുന്നത്.

കൂടാതെ 6.ജി.ബി റാം, 4060 എം.എ.എച്ച് ബാറ്ററി 64 ജി.ബി സ്റ്റോറേജ് സംവിധാനം, നീണ്ടു നിൽക്കുന്ന ബാറ്ററി. ഡ്യൂവൽ ക്യാമറ, 13 മെഗാ പിക്‌സലിന്റെ സോണിയുടെ രണ്ട് ലെൻസുകളിലായി മോണോക്രോം, ഡെപ്ത് ഓഫ് ഫീൽഡ് സംവിധാനം, എന്നിവയെല്ലാം കൂൾ പ്ലേ 6 സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളാണ്.

cool play mobile phone features

NO COMMENTS