ഹാമിദ് അൻസാരിയ്ക്ക് സുരക്ഷിത രാജ്യത്തേക്ക് പോകാമെന്ന് ആർഎസ്എസ്

hameed ansari

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയ്ക്ക് സുരക്ഷിതമായ രാജ്യത്തേക്ക് പോകാമെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അധികാരത്തിലിരുന്ന പത്ത് വഹർഷം അദ്ദേഹത്തിന് മുസ്ലീങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മതമൗലിക വാദികളുടെ രീതിയിൽ സംസാരിക്കുന്നുവെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. മുസ്ലീങ്ങൾപോലും അൻസാരിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും രാഷ്ട്രീയ മുസ്ലീം മഞ്ച് രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.

NO COMMENTS