ഹിമാചലിൽ മണ്ണിടിച്ചിൽ; 7 മരണം

himachal pradesh lanslide

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ചുരുങ്ങിയത് ഏഴ് പേർ മരിച്ചു. 24 പേരെ കാണാതായി. മാണ്ഡി പത്താൻ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തിൽ രണ്ട് ടൂറിസ്റ്റ് ബസുകൾ മണ്ണിനടിയിലായി. ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സന്ദീപ് കാഡം പറഞ്ഞു.

 

himachal pradesh lanslide

NO COMMENTS