മൊബൈൽ കോൾ നിരക്ക് കുറയ്ക്കുന്നു

mobile call rate decreases trai

ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് കോൾ ചാർജുകൾ വെട്ടികുറയ്ക്കാൻ ഒരുങ്ങുന്നു. ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ട്രായ് വെട്ടിക്കുറയ്ക്കാൻ പോകുന്നത്. നിലവിൽ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളിൽ നിന്ന് ഐയുസിയായി മൊബൈൽ സേവന ദാതാക്കൾ ഈടാക്കുന്നത്. ഇത് 10 പൈസ കുറയ്ക്കാനാണ് ട്രായ് ആലോചിക്കുന്നത്.

ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് നൽകുന്നത്. ഇതോടെയാണ് ഐയുസിയിൽ കുറവു വരുത്താൻ ട്രായ് തീരുമാനിച്ചത്.

 

mobile call rate decreases trai

NO COMMENTS