ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി റോയൽ എൻഫീൽഡ് !!

royal enfield 1000 cc v twin engine

ബൈക്ക് പ്രേമികൾക്ക് സന്തോഷവാർത്തയുമായി റോയൽ എൻഫീൽഡ്. ഓസ്ട്രിയൻ നിർമ്മാതാക്കളായ കാർബറി മോട്ടോർസൈക്കിൾസ് റോയൽ എൻഫീൽഡുകൾക്കായി 1000 സിസി വിട്വിൻ എഞ്ചിനുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. 4,96,000 രൂപയാണ് പുതിയ കാർബറി റോയൽ എൻഫീൽഡ് 1000 സിസി വിട്വിൻ എഞ്ചിനിന്റെ വില.

പുതിയ എഞ്ചിന്റെ സാങ്കേതിക വിവരങ്ങൾ കാർബറി പുറത്ത് വിട്ടിട്ടില്ല. അതേസമയം ക്ലച്ചും, ഗിയർബോക്‌സും ഉൾപ്പെടുന്ന പൂർണ പാക്കേജാണ് പുതിയ എഞ്ചിനൊപ്പം കാർബറി ലഭ്യമാക്കുക. റോയൽ എൻഫീൽഡുകളുടെ വ്യത്യസ്ത ചാസികളുടെ പശ്ചാത്തലത്തിൽ എക്‌സ്‌ഹോസ്റ്റിനെ എഞ്ചിൻ പാക്കേജിൽ കാർബറി ഉൾപ്പെടുത്തിയിട്ടില്ല.

തുകയുടെ 50 ശതമാനം ടോക്കൺ പണം അടച്ച് ഉപഭോക്താക്കൾക്ക് പുതിയ എഞ്ചിനെ ബുക്ക് ചെയ്യാം. നാല് മുതൽ എട്ട് മാസം വരെയുള്ള കാത്തിരിപ്പ് കാലാവധിക്ക് ശേഷമാകും കാർബറി റോയൽ എൻഫീൽഡ് 1000 സിസി വിട്വിൻ എഞ്ചിൻ ലഭ്യമാവുക.

royal enfield 1000 cc v twin engine

NO COMMENTS