മുരുകന്റെ മരണം; വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്

ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്ന് വ്യക്തമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് മെഡിക്കൽ കോളേജ് അധികൃതർ കൈമാറി.

മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യ ഡയറക്ടറിന് കൈമാറിയത്.

NO COMMENTS