Advertisement

നടി ആക്രമിക്കപ്പെട്ട സംഭവം; പിസി ജോര്‍ജ്ജിനെതിരെ സ്പീക്കര്‍

August 17, 2017
Google News 1 minute Read
pc george

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ച പിസി ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും രംഗത്ത് എത്തി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ചത്. “അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ ”
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിലുള്ളത്. സ്പീക്കറെന്ന രീതിയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പോസ്റ്റിലുണ്ട്. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണന യിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെസംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാൽ അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്.
“അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ ”
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത്‌ ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്.
ഈ സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചിലസുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.
തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.

 

pc george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here