Advertisement

ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി; ശശികല പാർട്ടിക്ക് പുറത്തായി

August 21, 2017
Google News 1 minute Read
ops eps

തമിഴ്​നാട്ടിൽ എ.​ഐ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഒ. പന്നീർശെൽവം (ഒ.പി.എസ്)​–എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ (ഇ.പി.എസ്​) വിഭാഗങ്ങൾ ലയിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ഒ.പി.എസ്​ ക്യാമ്പിലെ കെ. പാണ്ഡ്യരാജനും സത്യപ്രതിജ്ഞ ചെയ്​തു. മന്ത്രിസഭയിൽ ധനവകുപ്പാണ് ​ പന്നീർശെൽവം കൈകാര്യം ചെയ്യുക. വി.കെ ശശികലയെ എ.​ഐ.​​എ.​​ഡി.​​എം.​​കെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന്​ പുറത്താക്കി. ജനറൽ കൗൺസിൽ യോഗത്തിലാണ്​ ശശികലയെ പുറത്താക്കി ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്​. ശശികലയെ പുറത്താക്കി കൊണ്ടാണ്​ ഇരുവിഭാഗങ്ങളും ലയനം പ്രഖ്യാപിച്ചത്​.

മാരത്തൺ ചർച്ചകൾക്കൊടുവിൽ ഒ. പന്നീർശെൽവവും മുഖ്യമന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​യും പാർട്ടി ആസ്ഥാനത്തെത്തിയാണ്​ ലയന വിവരം അണികൾക്ക് മുമ്പിൽ പ്രഖ്യാപിച്ചത്​. ലയന പ്രഖ്യാപനത്തിനു ശേഷം ഇരുവിഭാഗം നേതാക്കളും മറീനാ ബീച്ചിലെ ജയലളിതാ സമാധിയിൽ എത്തി. പാർട്ടി ആസ്ഥാനത്തെത്തിയ പന്നീർശെൽവത്തിന് പ്രവർത്തകർ ​ ഉൗഷ്​മള സ്വീകരണം ​ നൽകി.

പന്നീർശെൽവം പാർട്ടി കൺവീനറായും പ്രവർത്തിക്കും. പളനിസ്വാമി പാർട്ടിയുടെ കോ- കൺവീനറായിരിക്കും. ഡെപ്യൂട്ടി കോ കൺവീനർമാരായി കെ.പി മുനിസ്വാമിയുടെയും വൈദ്യലിംഗത്തിന്‍റെയും പേരുകൾ പ്രഖ്യാപിച്ചു. പാർട്ടിയുടെ ‘രണ്ടില’ ചിഹ്നം നേടിയെടുക്കുകയെന്നതാണ്​ പ്രഥമ ലക്ഷ്യമെന്ന്​ പളനിസ്വാമി പറഞ്ഞു.

പാർട്ടി അധ്യക്ഷനും ഉപാധ്യക്ഷൻമാരും അംഗങ്ങളായി 15 അംഗ ഉന്നതാധികാര ഭരണസമിതിയെ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ‘‘ചരിത്ര പ്രധാനമായ ദിവസമാണിന്ന്​. പാർട്ടി എന്നും ഐക്യത്തോടെയിരിക്കണമെന്നത്​ എം.ജി.ആറി​​​​​​​​​​ന്റെ സ്വപ്​നമായിരുന്നു. മറ്റു പാർട്ടികളിൽ ഭിന്നത വന്നാൽ ഒരിക്കലും തിരിച്ചുപോക്ക്​ ഉണ്ടാകാറില്ല. എന്നാൽ, തങ്ങളിലുണ്ടായ ഭിന്നത നീക്കാൻ കഴിഞ്ഞുവെന്നതാണ്​ എ.​ഐ.​​എ.​​ഡി.​​എം.​​കെയുടെ ശക്തി​. പാർട്ടി ഒരിക്കലും തകരില്ല എന്നതാണ്​ അത്​ സ്വപ്​നം കണ്ടവരോട്​ പറയാനുള്ളത്​. ജനങ്ങളുടെ ​ക്ഷേമത്തിന്​ വേണ്ടി ഐക്യത്തോടെ പ്രവർത്തിക്കും. സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി ഒരുമിച്ച്​ മുന്നോട്ടു പോകുമെന്നും ഇ. പളനിസ്വാമി പറഞ്ഞു. പാർട്ടി നേതാവും ​​മുഖ്യമന്ത്രിയുമായിരുന്ന ജയലളിതക്ക്​ നൽകിയ വാക്ക്​ തങ്ങൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായും പന്നീൽസെൽവം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here