വർഷങ്ങൾക്ക് ശേഷം ബാബുരാജ് കുടുംബസമേതം പ്രേക്ഷകർക്ക് മുന്നിൽ
വർഷങ്ങൾക്ക് ശേഷം ബാബുരാജ്-വാണിവ്ശ്വനാഥ് ദമ്പതികൾ പ്രേക്ഷകർക്ക് മുന്നിൽ കുടുംബസമേതം എത്തിയിരിക്കുന്നു. മക്കളായ ആർച്ചയ്ക്കും അദ്രിക്കുമൊപ്പം ഓണം ആശംസിച്ചാണ് ഇരുവരും ലൈവിൽ പ്രത്യക്ഷപ്പെട്ടത്.
വില്ലനായി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ബാബുരാജ് പിന്നീട് കരിയറിന്റെ സെക്കൻഡ് ഹാഫിൽ ഹാസ്യതാരമായി പ്രത്യക്ഷപ്പെടുകയായിരുന്നു.
2012 ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലൂടെയാണ് ഹാസ്യതാരമായി ബാബുരാജ് രംഗപ്രവേശം ചെയ്യുന്നത്. പിന്നീടങ്ങോട് മായാമോഹിനി, ഹണി ബീ, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ബാബുരാജിനെ തേടിയെത്തി. എന്നാൽ 2002 ൽ ബാബുരാജുമായി വിവഹം കഴി#്ഞതിൽ പിന്നെ വളരെ വിരളമായി മാത്രമേ വാണി വിശ്വനാഥ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടുള്ളു.
2002 ന് ശേഷം പിന്നീട് 2006 ലും, 2009 ലും, 2011 ലും 2014 ലുമാണ് വാണി സിനിമകൾ ചെയ്തത്. ബാബുരാജ്-വാണി വിശ്വനാഥ് ദമ്പതികളെ കുടുംബസമേതം വളരെ വിരളമായി മാത്രമേ കാണാറുള്ളു. എന്നാൽ ഈ ഓണത്തിന് ഇരുവരും ഫേസ്ബുക്ക് ലൈവിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം ഓണചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
baburaj with family in FB live wishing onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here