Advertisement

ജാനകിയമ്മ പാട്ടു നിർത്തി

October 29, 2017
Google News 1 minute Read
s janaki

എഴുപത് വർഷത്തെ ആലാപന ജീവിതത്തിന് തെന്നിന്ത്യയിലെ വാനമ്പാടി വിരാമമിട്ടു. മൈസൂരുവിൽ ഇന്നലെ നടന്ന സ്വകാര്യ പരിപാടിയിലാണ് ജാനകി തന്രെ അവസാന ഗാനം ആലപിച്ചത്. മൈസൂരു മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഹർഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്. വൈകിട്ട് ആറര മുതൽ പത്തര വരെ നീണ്ട പരിപാടിയിൽ നിരവധി ഗാനങ്ങൾ ജാനകി പാടി, കൂട്ടത്തിൽ നാല് മലയാള ഗാനങ്ങളും.

കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. ‘

സംഗീത സംവിധായകൻ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, വിഷ്ണു  വർദ്ധൻ, ഹേമ ചൗധരി, ഷേലശ്രീ, പ്രതിമാ ദേവി, നടൻ രാജേഷ് എന്നിവർ വേദിയിലെത്തി ജാനകിയെ ആദരിച്ചു. 1957ൽ 19ാം വയസ്സിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ച ലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, കന്നട, തമിഴ് ഉൾപ്പെടെപത്തിലധികം ഭാഷകളിൽ 20,000ത്തിലേറെ ഗാനങ്ങൾ ആല പിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here