സിനിമ വിടാനുള്ള കാരണമെന്ത് ? തുറന്നു പറഞ്ഞ് സുരേഷ് ഗോപി
മികച്ച പോലീസ് വേഷങ്ങളിലൂടെയും, മറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെയും ജനമനസ്സുകളെ കോരിത്തരിപ്പിച്ച നടനാണ് സുരേഷ് ഗോപി. എന്നാൽ 2015 ന് ശേഷം അദ്ദേഹത്തെ വെള്ളിത്തിരയിൽ കണ്ടില്ല. സിനിമ രംഗത്തോ് വിടപറയാനുള്ള കാരണം തുറന്നു പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ചാനൽ റിയാലിറ്റി ഷോയിൽ അവതാരകനായത്. അത് ഹിറ്റായത് ചില സിനിമാ പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിർമാതാക്കളുടെ സംഘടനയും ആ പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങളുമായി നന്നായി സംവദിക്കാൻ കഴിയുന്ന പരിപാടി ഒഴിവാക്കാൻ കഴിയില്ല. അതോടെ സിനിമ ചെയ്യാൻ നിയന്ത്രണമേർപ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയിൽ സജീവമാകുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇതിലൂടെ ആളുകളുമായി വളരേയേറെ സംവദിക്കാൻ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രകീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോൾ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ടു തന്നെ സിനിമകൾ നഷ്ടപ്പെട്ടതിൽ വേദനയില്ലെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ബയോകെമസ്ട്രി അനലൈസറിൻറെ സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
suresh gopi about reason behind leaving film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here