വിവാഹ വേദിയേക്കാൾ വില വരുന്ന ആ വിവാഹ മോതിരത്തിന്റെ പ്രത്യേകതകൾ ഇതാണ്
വിരാട് കോഹ്ലി അനുഷ്‌ക ശർമ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇതിനോടകം തന്നെ ലക്ഷക്കണക്കിനു പേരാണ് ഇവരുടെ വെഡ്ഡിങ് വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ മീഡിയയുടെ സംസാര വിഷയം കോഹ്ലി അനുഷയ്ക്ക് സമ്മാനിച്ച മോതിരമാണ്.
പല സ്ഥലങ്ങളിലും തെരഞ്ഞ് മൂന്ന് മാസമെടുത്താണ് കോഹ്ലി അുഷ്‌കയ്ക്കായുള്ള വിവാഹ മോതിരം തെരഞ്ഞെടുത്തത്. വിവാഹത്തിനു മുമ്പായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന നിശ്ചയ ചടങ്ങിലാണ് കോഹ്ലി ഈ മോതിരം അനുഷ്‌കയ്ക്ക് സമ്മാനിച്ചത്. ഓസ്ട്രിയയിൽ നിന്നുള്ള ഒരു ഡിസൈനർ നിർമ്മിച്ച അപൂർവമായ ഡയമണ്ട് കൊണ്ടുള്ള മോതിരമാണ് കോഹ്ലിയുടെ ശ്രദ്ധ ആകർഷിച്ചത്.
ഒരു കോടി രൂപയാണ് വില. ആരും കണ്ടാൽ ഒന്ന് നോക്കിപോകുന്ന തിളക്കവും ഡിസൈനുമാണ് മോതിരത്തിന്റെ പ്രത്യേകത. ഓരോ വശത്ത് നിന്ന് നോക്കുമ്പോഴും ഓരോ എലമന്റ്‌സാണ് മോതിരത്തിൽ കാണാൻ സാധിക്കുക.
anushka sharma wedding ring speciality and price, virushka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here