20 വര്‍ഷം മുന്‍പുള്ള കന്യാസ്ത്രീയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം
കോഴിക്കോട് കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസിന്റെ മരണത്തില്‍ പുനരന്വേഷണം. 20 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ പുനരന്വേഷണത്തിന് നീക്കം നടക്കുന്നത്.
മകളുടെ മരണത്തിലെ ദുരൂഹതി നീക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ജ്യോതിസിന്റെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
1998 ലാണ് കോഴിക്കോട് മുക്കത്തെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ ജ്യോതിസിനെ കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ജനനേന്ദ്രയത്തിലടക്കം മുറിവുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോള്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു നിഗമനം.
സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ജ്യോതിസിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ ജിയും നല്‍കി. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും ലോക്കല്‍ പോലീസിന്റെ നിലപാടില്‍ തന്നെയായിരുന്നു ഇവരും എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here