രാജസ്ഥാൻ, തെലങ്കാന നിയമസഭതെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും
രാജസ്ഥാൻ, തെലങ്കാന നിയമസഭതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ബിജെപിയുടെയിം കേൺഗ്രസിന്റേയും ദേശീയ നേതാക്കളെല്ലാം രണ്ട് സംസ്ഥാനങ്ങളിലുമായി അവസാന വട്ട പ്രചാരണത്തിന് നേതൃത്വം നൽകും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് തെലങ്കാനയിൽ പ്രസംഗിക്കും.
രാജസ്ഥാനിൽ 200 നിയമസഭ സീറ്റുകളും തെലങ്കാനയിൽ 119 സീറ്റുകളുമാണ് ഉള്ളത്. രാജസ്ഥാനിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ് കഠിന പരിശ്രമത്തിലാണ്. രണ്ടുതവണ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടും പാർട്ടി സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിനെ നയിക്കുന്നത്. ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ജയ്പൂരിൽ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജസ്ഥാനിലെ ബിജെപിയുടെ മുഖ്യപ്രചാരകൻ.
കാവൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയും കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും ചേർന്ന മഹാ സഖ്യവും തമ്മിൽ നേർക്ക് നേർ പോരാട്ടമാണ് തെലങ്കാനയിൽ. ചന്ദ്രശേഖര റാവു തന്നെയാണ് ടിആർഎസിന്റെ മുഖ്യപ്രചാരകൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here