ഹർത്താലിനിടെയുണ്ടായ ആക്രമണം; 1718 പേർ അറസ്റ്റിൽ

ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്താകെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 1009 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. വിവിധ അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 135 പോലീസുദ്യോഗസ്ഥരും 129 പൊതുജനങ്ങളും 10 മാധ്യമപ്രവർത്തകരും ഉൾപ്പെടെ 174 പേർക്ക് പരിക്കേറ്റതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ ഊർജ്ജിതപ്പെടുത്തിയതായും ഡിജിപി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here