ചന്ദ്രൻ ഉണ്ണിത്താൻറേത് ആസൂത്രിതകൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്

പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താൻറേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാൻഡ് റിപ്പോർട്ട്. ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചത്. ‘എറിഞ്ഞു കൊല്ലെടാ അവൻമാരെ’ എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രൻ ഉണ്ണിത്താൻറെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേർന്ന് അക്രമം നടത്തുകയായിരുന്നു.
കരിങ്കൽ കഷ്ണങ്ങൾ, ഇഷ്ടിക, സിമൻറ് കട്ടകൾ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രൻ ഉണ്ണിത്താന്റെ കൊലപാതകത്തിൽ സിപിഎം പ്രവ!ർത്തകരായ കണ്ണനും അജുവും റിമാൻഡിലാണ്. എന്നാൽ ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here