ശബരിമലയിൽ വിശ്വാസികളായ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം എന്ന പ്രസ്താവനയിൽ വിശദീകരണവുമായി വി.മുരളിധരൻ

ശബരിമലയിൽ വിശ്വാസികളായ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം എന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി വി.മുരളിധരൻ. ഭക്തരെന്ന പേരിൽ വേഷം കെട്ടി എത്തിയ്ക്കുന്നവരെ ശബരിമലയിൽ കയറ്റാൻ ശ്രമങ്ങൾ നടക്കുന്നു. ഇതിനെ എതിർക്കാൻ വേണ്ടിയാണ് ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണച്ചതെന്ന് വി.മുരളിധരൻ എം.പി. 24 നോട് പറഞ്ഞു. അതേസമയം ബി.ജെ.പി കേന്ദ്ര നേത്യത്വം ഇന്നും യുവതി പ്രവേശന വിഷയത്തിൽ മൌനം അവലമ്പിച്ചപ്പോൾ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
ഒരു ദേശിയ ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ആണ് വിശ്വാസികളായ സ്ത്രികൾ ശബരിമല കയറുന്നതിനോട് എതിർപ്പില്ലെന്ന് വി.മുരളിധരൻ പരാമർശിച്ചത്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി കേന്ദ്ര നേത്യത്വം ഇന്നും ഔദ്യോഗിക പ്രതികരണം നടത്തിയില്ല. അതേസമയം കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്തു. ബഹിരാകാശത്ത് പോയ സ്ത്രിയെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് എങ്ങനെ തടയാനാകും എന്ന് അദ്ദേഹം ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here