‘കണ്ണൂര്‍ കലുഷിതം’; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

കണ്ണൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കുന്നത്. സംഘര്‍ഷ സാധ്യത മേഖലകളില്‍ കൂടുതല്‍ പൊലീസെത്തും. അവധിയില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിയില്‍ തിരിച്ചുകയറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് നൈറ്റ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനം.
Read More: ഓൾ ഇന്ത്യ റേഡിയോ ദേശീയ നിലയവും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രവും അടച്ചുപൂട്ടുന്നു
സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വീടിന് നേരെയും കണ്ണൂര്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിന് നേരെയും കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായി. അതിനു പിന്നാലെ ബിജെപി എംപി വി. മുരളീധരന്റെ വീടിന് നേരെയും ബോംബേറുണ്ടായി. എംപിയുടെ തലശേരിയിലെ തറവാടിനു നേരെയാണ് ബോംബേറുണ്ടായത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലയില്‍ അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്.
Read More: ഹർത്താലിനിടെയുണ്ടായ ആക്രമണം; 1718 പേർ അറസ്റ്റിൽ
രാത്രി 9.45 ഓടെയാണ് തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു. സംഭവ സമയത്ത് ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. തലശ്ശേരിയിൽ എ.എസ്.പി ഓഫീസിൽ സമാധാന യോഗം പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതെസമയം, ആര്‍.എസ്.എസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് എംഎൽഎ എ.എൻ ഷംസീർ ആരോപിച്ചു.
Read More: ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓർമ്മയുണ്ടോ?’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസികൻ ടീസർ പുറത്ത്
തൊട്ടുപിന്നാലെ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിന് നേരെയും ബോംബേറുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ഇവിടെയും ബോംബെറിഞ്ഞത്. ബിജെപി എംപി വി മുരളീധരന്‍റെ തലശേരിയിലെ വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട് വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Read More: ചന്ദ്രൻ ഉണ്ണിത്താൻറേത് ആസൂത്രിതകൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ പരമ്പരകളുടെ ബാക്കിപത്രമെന്നോണമാണ് കണ്ണൂരിൽ സംഘർഷം തുടരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ തലശ്ശേരിയിലെ ആര്‍.എസ്.എസ് സംഘചാലക് ചന്ദ്രശേഖരന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. പതിനഞ്ചംഗ സംഘം ചന്ദ്രശേഖരനെ മർദ്ധിക്കുകയും വീട്ടിലെ സാധനങ്ങൾ പൂർണമായും അടിച്ച് തകർക്കുകയും ചെയ്തു. പരിക്കേറ്റ ചന്ദ്രശേഖരനെ പിന്നീട് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു.
പെരുവമ്പറമ്പ് സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഒരിടവേളയ്ക്ക് ശേഷം അക്രമ പരമ്പരകൾ വർധിച്ചതോടെ കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നൈറ്റ് പട്രോളിംഗ് കർശനമാക്കാനും അവധിയിലുള്ള ഉദ്യോഗസ്ഥരോട് തിരികെ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here