കല്യാണ്‍ ജ്വല്ലേഴ്സില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
കല്യാൺ ജ്വല്ലേഴ്സില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. സ്വർണം അടങ്ങിയ വാഹനവുമായി മോഷ്ടാക്കൾ കടന്നു. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെൻറ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു.
തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ട് പോകുകയായിരുന്ന വാഹനത്തിന് കുറുകെ ഇടുകയും ആ വാഹനത്തില്‍ നിന്നെത്തിയവര്‍ കല്യാണിന്റെ ജീവനക്കാരെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. 98.05ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് കാറിലുണ്ടായിരുന്നതെന്ന് കല്യാണ്‍ ജുവലറി അധികൃതര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here