209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാഇളവ് ലഭിച്ചവരുടെ ലിസ്റ്റ് ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.
മഹാത്മാഗാന്ധിയുടെ 150-മത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ് 2011-ൽ സംസ്ഥാന ജയില്‍ വകുപ്പ് 209 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ശിക്ഷാ ഇളവ് പട്ടിക സംബന്ധിച്ച് അന്ന് തന്നെ വിവാദമുയര്‍ന്നിരുന്നു. പിന്നീട് കൊലപാതകക്കേസുകളിലടക്കം ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി.
Read More: എകെ ആന്റണിയുടെ മകന്റെ പദവി, എതിര്‍ത്ത യുവനേതാക്കള്‍ക്ക് വിലക്ക്; കോൺഗ്രസിൽ കലഹം
ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ അവശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും. പുനപരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിലെടുക്കണമെന്നും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here