സമാജ് വാദി പാർട്ടിയും ബഹുജന്‍ സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യം നാളെ പ്രഖ്യാപിച്ചേക്കും

ഉത്തർ പ്രദേശില്‍ സമാജ് വാദി പാർട്ടിയും ബഹുജന്‍ സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യം നാളെ പ്രഖ്യാപിച്ചേക്കും. എണ്‍പത് സീറ്റുകളുള്ള ഉത്തർ പ്രദേശില്‍ മുപ്പത്തിയേഴ് സീറ്റുകളില്‍ വീതം ഇരു പാർട്ടികളും മത്സരിക്കും. കോണ്‍ഗ്രസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് അഖിലേഷ് യാദവിന്‍റെയും മായാവതിയുടെയും നീക്കം. യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയും ഒഴികെ കൂടുതല്‍ സീറ്റുകള്‍.
കോണ്‍ഗ്രസിന് കൊടുക്കേണ്ടതില്ലെന്നാണ് മായാവതിയുടെയും അഖിലേഷ് യാദവിന്‍റെയും നിലപാട്. ഇരു പാർട്ടികളും ചേർന്ന് മത്സരിക്കുന്ന എഴുപത്തി നാല് സീറ്റുകളും കോണ്‍ഗ്രസിന്‍റെ രണ്ട് സീറ്റുകളും കഴിച്ച് ബാക്കിയുള്ള നാല് സീറ്റുകള്‍ ചെറുപാർട്ടികളായ ആർ എല്‍ ഡിക്കും നിഷാദ് പാർട്ടിക്കും നല്‍കും. ഒരുമിച്ച് മത്സരിക്കുന്ന കാര്യത്തിലും സീറ്റുകള്‍ സംബന്ധിച്ചും ബി എസ് പി എസ് പി നേതാക്കള്‍ തമ്മില്‍ നേരത്തെ തന്നെ ധാരായായിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി നടക്കാനുള്ളത്.
മഹാ സംഖ്യ രൂപീകരികരണ ചർച്ചകള്‍ നടന്നെങ്കിലും കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ടതില്ലെന്ന് നിലപാടിലേക്ക് എസ് പിയും ബി എസ് പിയും എത്തുകയായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യേഗികമായി പ്രതികരിച്ചിട്ടില്ല. ശ്രദ്ധയോടെ മാത്രം പ്രതികരണം നടത്തിയാല്‍ മതിയെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. എസ് പിയും ബി എസ് പിയും ഒരുമിച്ച ലോക് സഭാ
ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയിക്കാന്‍ കഴിഞ്ഞിരുന്നു. 2014ല്‍ എണ്‍പതില്‍ 72 ലോക്സഭാ സീറ്റുകളും ഉത്തർ പ്രദേശില്‍ നിന്ന് നേടിയ ബി ജെ പിക്ക് സഖ്യം വലിയ തിരിച്ചടിയാവുമെടന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here