‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യ സന്തോഷത്തിലാണ്. ആദ്യ ഏകദിനത്തില്‍ തോറ്റെങ്കിലും രണ്ടാം ഏകദനിത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ടീമിന് സാധിച്ചു. ആറ് വിക്കറ്റിനാണ് അഡ്‌ലെയിഡില്‍ ഇന്ത്യ കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതോടൊപ്പം ‘തല’യുടെ തിരിച്ചുവരവ് കൂടിയാണ് ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുന്നത്.
ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ മഹേന്ദ്രസിംഗ് ധോണിയുടെ മോശം ഫോം ഇന്ത്യന്‍ ടീമിന് തലവേദനയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ശേഷം ഏറെ ക്രൂശിക്കപ്പെട്ടതും ധോണി തന്നെ. എന്നാല്‍, രണ്ടാം ഏകദിനത്തില്‍ പഴയ ധോണിയെ ആരാധകര്‍ക്ക് തിരിച്ചുകിട്ടി.
മത്സരം വിജയിക്കാന്‍ കാരണമായ നിര്‍ണ്ണായക ഇന്നിംഗ്‌സാണ് ധോണി അഡ്‌ലെയ്ഡില്‍ കാഴ്ചവച്ചത്. 54 പന്തില്‍ നിന്നാണ് ധോണി 55 റണ്‍സ് സ്വന്തമാക്കിയത്. ധോണിയുടെ തിരിച്ചുവരവായാണ് ഈ ഇന്നിംഗ്‌സിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ലോകകപ്പ് അടുത്തിരിക്കെ ധോണി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മാത്രമല്ല, അവസാന ഓവറില്‍ സിക്‌സര്‍ പറത്തി ധോണി കാണിച്ച ‘മാസ്’ ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here