Advertisement

ആലപ്പാട് ഖനനം: സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

January 16, 2019
Google News 0 minutes Read

ആലപ്പാട് ഖനന വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. തിരുവനന്തപുരത്തുവെച്ചാണ് ചര്‍ച്ച നടക്കുന്നത്. സമരക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ വിളിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.
സി വാഷിംങ്ങ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സീ വാഷിംങ്ങ് നിർത്തി വെയ്ക്കാമെന്നും, ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. അതേസമയം ശാസ്ത്രീയ ഖനനം തുടരും. സമരസമിതിയുമായി ചർച്ചക്കില്ലെന്ന മുൻ നിലപാടിലും സർക്കാർ അയവ് വരുത്തി.വ്യവസായ മന്ത്രി നാളെ സമരക്കാരുമായി ചർച്ച നട ത്തും. ചർച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇടക്കാല റിപ്പോര്‍ട്ട് നല്‍കുന്നത് വരെയാണ് സി വാഷ് നിര്‍ത്തി വയ്ക്കുക. പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതേസമയം, ശാസ്ത്രീയമായ ഖനനം തുടരുമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here