Advertisement

സന്നിധാനത്ത് മനീതി സംഘത്തെ തടഞ്ഞ കേസിലെ പ്രതിക്ക് ശബരിമല ദർശനത്തിന് കോടതിയുടെ അനുമതി

January 16, 2019
Google News 0 minutes Read

ശബരിമലയിൽ മനീതി സംഘത്തെ തടഞ്ഞ കേസിലെ രണ്ടാം പ്രതിക്ക് ദർശനത്തിന് കോടതിയുടെ അനുമതി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് വിശ്വാസിയുടെ ആരാധനക്കുള്ള അവകാശം തടയാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദർശനത്തിനായി അനുമതി നൽകിയത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി രമേഷിനാണ് കോടതിയുടെ അനുമതി.

സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ സന്ദർശനം അറിയിക്കണമെന്നും ഹർജിക്കാരന്റെ നീക്കങ്ങൾ പൊലീസ് കർശനമായി നിരീക്ഷിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർദേശിച്ചു. ആറ് കേസുകളിൽ പ്രതിയാണ് രമേശ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here