ലെനിന്‍രാജേന്ദ്രന് വിട; ഇനി ഓര്‍മ്മകളില്‍
അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് തലസ്ഥാന നഗരിയുടെ യാത്രാമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നിരവധി പേരാണ് പങ്കെടുക്കാനെത്തിയത്.യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു.
രാവിലെ 10.30 ഓടെ പണ്ഡിറ്റ് കോളനിയിലെ വസതിയില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ശരീരം വിലാപയാത്രയായി യൂണിവേഴ്‌സിറ്റി കോളജിലെത്തിച്ചു. ലെനില്‍ രാജേന്ദ്രന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ക്യാംപസില്‍ സഹപാഠികളും, അധ്യാപകരും, അടക്കം നൂറ് കണക്കിന് പേര്‍ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തിയിരുന്നു. തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആസ്ഥാനമായ കലാഭവന്‍ കോംപ്ലക്‌സിലും പൊതുദര്‍ശനത്തിനു വെച്ചു.
മൂന്നു മണിയോടെ മൃതദേഹം ശാന്തികവാടത്തിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് പ്രിയ സുഹൃത്തിനെ യാത്രയാക്കിയത്. കടകംപള്ളി സുരേന്ദ്രന്‍, എം.എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ടി.വി.ചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here