ബിന്ദുവും കനകദുർഗയും സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ല : ഹൈക്കോടതി നിരീക്ഷണ സമിതി
ബിന്ദുവിനും കനകദുർഗയ്ക്കും സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ കിട്ടിയെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ഇവർ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല. അജ്ഞാതരായ അഞ്ചു പേർക്കൊപ്പമാണ് ഇവർ സന്നിധാനത്തെത്തിയതെന്നും നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്.
ശ്രീകോവിലിന് മുന്നിൽ ഇവർ എത്തിയതും സാധാരണ ഭക്തര കടത്തി വിടാത്ത വഴിയിലൂടെയാണെന്നും നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്. സാധാരണ കൊടിമരത്തിനടുത്തുകൂടി ശ്രീകോവിലിന് സമീപത്തേക്ക് ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വിഐപികളെയും മാത്രമാണ് ഈ ഗെയ്റ്റിലൂടെ കടകത്തിവടാറുള്ളത്.
ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടായതായും നിരീക്ഷ സമിതി ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തുരവാഭരണഘോഷയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇക്കാര്യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങഅകിലും എത്തിയില്ലെന്നും നിരീക്ഷണ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പന്തളത്ത് തുടരണമെന്ന് ഡിജിപി നിർദ്ദേശിച്ചതിനാലാണ് സമിതി ആവശ്യപ്പെട്ടപ്പോൾ എത്താൻ സാധിക്കാതിരുന്നതെന്ന് എസ്പി കോടതിയിൽ വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here