‘കർണ്ണാടകയിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം’: കെ സി വേണുഗോപാൽ
കർണ്ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടി ഒറ്റക്കെട്ടാണ്. കർണ്ണാടക കോൺഗ്രസിൽ ആഭ്യന്തര കലഹമില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
കർണ്ണാടകയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ വിള്ളലുണ്ടെന്ന ആക്ഷേപം റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഷ്ട്രീയ നാടകത്തിന് കർണ്ണാടക വേദിയാകുന്നത്. ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് എം എൽ എമാർ ബിജെപി പാളയത്തിലേക്ക് ചുവടുമാറിയിരുന്നു, ഭരണ പക്ഷത്തെ 118 എം എല്‍ എമ്മാരെയും ഒപ്പം നിർത്തുകയെന്നത് എളുപ്പമാകില്ലെന്ന വിലയിരുത്തലിലാണ് നേതാക്കൾ. ഇതേ തുടർന്ന് കോൺഗ്രസിന്റേയും ജെഡിഎസിന്റെയും മുഴുവൻ എം എൽ എമാരോടും ബാഗ്ലൂരിൽ എത്തിചേരാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.
സ്വന്തം എം എല്‍ എമ്മാരെ ഒപ്പം നിർത്തുകയും മറുപക്ഷത്ത് നിന്നുള്ള എം എല്‍ എ മ്മാരെ സ്വാധിനിക്കുകയുമാണ് ബി ജെ പി ശ്രമമെന്നാണ് സൂചന. 104 എം എല്‍ എമ്മാരെയും ഹരിയാനയിലെ ആഢംബര ഹോട്ടലില്‍ പാർപ്പിച്ച് അവരോട് ബി എസ് യെദ്യൂരിയപ്പ നിരന്തരം ആശയ വിനിമയം നടത്തി കൊണ്ടിരിക്കുകയുമാണ്. മറുപക്ഷത്ത് ഡി കെ ശിവകുമാറും സിദ്ദരാമയ്യയും എച്ച് ഡി കുമാര സ്വമിയും ചേർന്ന് ബി ജെ പി എം എല്‍ എമ്മാരുമായും ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.
അതേസമയം, 18 എം എല്‍ എമ്മാരുടെ പിന്തുണ നിലവിലുള്ളതിനാല്‍ സർക്കാരിന് ഭീഷണിയില്ല. എന്നാൽ സ്വന്തം പാളയത്തില്‍ നിന്ന് എം എല്‍ എമ്മാർ കൊഴിഞ്ഞ് പോയാല്‍ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here