Advertisement

ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത നടപടി: ദേവസ്വം മന്ത്രി

January 16, 2019
Google News 1 minute Read
kadakampally surendran against supervisory committee of hc

ശബരിമലയിൽ വ്രതം പാലിച്ച് എത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത രീതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുണ്ടായിസമാണ് നടത്തിയത്. ഇത്തരം അക്രമ പ്രവർത്തനങ്ങൾ ശബരിമലയിൽ പാടില്ല. നൂറിലധികം യുവതികൾ ഇതിനിടെ ശബരിമലയിൽ എത്തിയെന്നാണ് കരുതുന്നത്. മോദിയുടെ ശബരിമല പരാമർശം വോട്ട് ലക്ഷ്യമാക്കിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി

ശബരിമല ദര്‍ശനം നടത്താനെത്തിയ കണ്ണൂര്‍ സ്വദേശിനികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം മന്ത്രിയുടെ പരാമര്‍ശം. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്‍റേയും ഷനിലയുടെയും മടക്കം. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.

Read Also: നിത്യഹരിത നായകന്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം

ശബരിമല ദര്‍ശനം നടത്തിയിട്ടെ തിരിച്ചിറങ്ങൂ എന്ന നിലപാടായിരുന്നു യുവതികള്‍ക്ക്. എന്നാല്‍, പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു പ്രതിഷേധം. അതിനാല്‍ തന്നെ യുവതികളെ പറഞ്ഞു മനസിലാക്കി തിരിച്ചിറക്കുകയായിരുന്നു പൊലീസ് ചെയ്തത്. മൂന്ന് മണിക്കൂറോളം യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പ്രതിഷേധം കനക്കുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഒടുവില്‍ പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതികള്‍ മലയിറങ്ങുകയായിരുന്നു. യുവതികള്‍ തിരിച്ചിറങ്ങിയതോടെ സംഘര്‍ഷാവസ്ഥയില്‍ അയവുവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here