Advertisement

ആലപ്പാട് കരിമണൽ ഖനനം; ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് ഹരിത ട്രിബ്യൂണൽ

January 16, 2019
Google News 0 minutes Read
NGT asks district collector to submit report on alappad mining issue

ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ചു കൊല്ലം ജില്ലാ കലക്ടർ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. എ.കെ.ഗോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആലപ്പാട്ടെ പ്ലസ് ടു വിദ്യാർത്ഥിനി കാവ്യാ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയെ കുറിച്ചുള്ള വാർത്ത പരിഗണിച്ചാണ് ഹരിത ട്രിബുണൽ സ്വമേധയ കേസ് എടുത്തത്.

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കരിമണൽ ഖനനം ആലപ്പാടിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് കാട്ടി പ്ലസ് ടു വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വാർത്തയാപ്പോഴാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here