Advertisement

ഡിജിപി നിയമനത്തിൽ ഇളവ് അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

January 16, 2019
Google News 0 minutes Read

ഡിജിപി നിയമനത്തിൽ ഇളവ് അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
പോലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിധിയിൽ ഭേദഗതിയാണ് കേരളം ആവശ്യപ്പെട്ടത്.

യുപിഎസ്‌സി തയ്യാറാക്കുന്ന പാനലിൽ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കണം എന്ന ഉത്തരവിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

2011 ൽ നിയമസഭാ പാസ്സാക്കിയ കേരള പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാൻ അനുവദിക്കണം എന്നും കേരളം ആവശ്യപ്പെട്ടു.

എന്നാൽ 2018 ജൂലായിൽ പുറപ്പടിവിച്ച ഉത്തരവിൽ ഒരു ഭേദഗതിയും ആവശ്യം ഇല്ല എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here