ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി
ബ്രട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി. 432 പേർ കരാറിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയപ്പോൾ അനുകൂലിച്ചത് 202 പേർ മാത്രമാണ്. ഇതോടെ ലേബർ പാർട്ടി നേതാവ് ജെറമി കോർബെയ്ൻ തെരേസ മേയ്ക്ക് എതിരായി അവിശ്വാസ പ്രമേയം ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ 118 പേരാണ് ബ്രെക്‌സിറ്റിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷം കൂടി ചേർന്നതോടെ 230 വോട്ടിൻറെ വ്യത്യാസമായി. ബ്രട്ടീഷ് ചരിത്രത്തിൽ സർക്കാർ പാർലമെൻറിൽ ഇത്രയധികം വോട്ടുകൾക്ക് തോൽക്കുന്നത് ഇതാദ്യമാണ്. ഇതോടെ സർക്കാരിനെതിരെ ഇന്ന് അവിശ്വാസം കൊണ്ട് വരുമെന്ന് ലേബർ പാർട്ടി അറിയിച്ചു.
ജെറമി കോർബെയ്ൻ അവിശ്വാസ പ്രമേയത്തെ സധൈര്യം നേരിടുമെന്ന് തേരസ മേ പ്രതികരിച്ചു. ബ്രെക്‌സിറ്റിൻറെ അടിസ്ഥാനത്തിൽ മാർച്ച് 29ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കുകയാണ്. കരാർ പാർലമെൻറ് തള്ളിയതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. 2016ൽ ബ്രിട്ടനിൽ നടന്ന ഹിത പരിശോധന അനുകൂലമായതോടെയാണ് ബ്രെക്‌സിറ്റുമായി മുന്നോട്ട് പോകാൻ തേരെസ മേ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here