51 യുവതികൾ ശബരിമലയിൽ കയറി : സർക്കാർ; പട്ടിക 24 ന്
51 യുവതികൾ ശബരിമലയിൽ കയറിയെന്ന് സർക്കാർ. ദർശനത്തിനായി എത്തിയവരിൽ ഭൂരിഭാഗവും ആന്ധ്രാ, തമിഴ്‌നാട്, ഗോവ സ്വദേശികളാണ് . ആധാർ വിവരങ്ങൾ അടക്കം യുവതിയുടെ പേര് വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. ഈ പട്ടിക 24 ന് ലഭിച്ചു.
തങ്ങൾക്ക് സുരക്ഷ വേണമെന്ന ബിന്ദുവിന്റെയും കനകദുർഗയുടേയും ഹർജി പരിഗണിക്കവെയാണ് ദർശനത്തിന് താൽപ്പര്യം അറിയിച്ച 51 യുവതികൾക്ക് സംരക്ഷണം നൽകിയെന്ന കാര്യം സർക്കാർ കോടതിയിൽ അറിയിച്ചത്.
Read More : സന്നിധാനത്ത് മനീതി സംഘത്തെ തടഞ്ഞ കേസിലെ പ്രതിക്ക് ശബരിമല ദർശനത്തിന് കോടതിയുടെ അനുമതി
ഹർജി പരിഗണിക്കുന്നതിനൊടുവിൽ ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. ഹർജി പരിഗണിച്ച് ആദ്യം തന്നെ സുരക്ഷ എന്നത് മൗലികാവകാശമാണെന്ന് സുപീംകോടതി നിരീക്ഷിച്ചിരുന്നു. കേസ് 22 ന് മറ്റ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സമയത്ത് വീണ്ടും പരിഗണിക്കും.
ജീവന് ഭീഷണി ഉണ്ടെന്ന ഹർജ്ജിയിലെ ആക്ഷേപത്തിലാണ് സുപ്രീംകോടതി വിശദമായ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ നല്കാൻ സർക്കാരിനോട് നിർദേശിക്കണം എന്നും ശുദ്ധിക്രിയ നടത്തിയ തന്ത്രിയ്ക്ക് എതിരെ നടപടി എടുക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here