Advertisement

ട്രാൻസ്ജൻഡർ സ്ത്രീയെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ കയറുന്നതിൽ നിന്നും തടഞ്ഞു; ഹോട്ടൽ ജീവനക്കാരന് പിഴ 5 ലക്ഷത്തോളം രൂപ !

January 18, 2019
Google News 1 minute Read

ട്രാൻസ്ജൻഡർ സ്ത്രീയെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ കയറുന്നതിൽ നിന്നും തടഞ്ഞ ഹോട്ടൽ ജീവനക്കാരന് 5 ലക്ഷത്തോളം രൂപ പിഴ ചുമത്തി കൊളുമ്പിയ അറ്റോണി ജനറൽ. ഷാർലറ്റ് ക്ലൈമർ എന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിനെയാണ് സ്ത്രീകളുടെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും ഹോട്ടൽ ജീവനക്കാരൻ വിലക്കിയത്.

ജൂൺ 22 നാണ് സംഭവം. ക്യൂബൻ റെസ്‌റ്റോറന്റായ ക്യൂബൻ ലീബ്രയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഷാർലെറ്റ്. ഇടക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാനായി പോയപ്പോഴാണ് ഹോട്ടൽ ജീവനക്കാരൻ തടഞ്ഞത്. സ്ത്രീയാണെന്നതിന് തെളിവ് കാണിക്കാനായിരുന്നു ഹോട്ടൽ ജീവനക്കാരന്റെ ആവശ്യം. വാഷ്‌റൂമിനകത്തേക്ക് ജീവനക്കാരൻ ഷാർലെറ്റിനെ അനുഗമിക്കുകയും, പിന്നീട് ഹോട്ടൽ മാനേജർ എത്തി അയാളും ഷാർലെറ്റിനോട് തെളിവ് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ ഡിസി മനുഷ്യാവകാശ കമ്മീഷനുമായി ഷാർലെറ്റ് ഫോണിൽ ബന്ധപ്പെടുകയും ഷാർലെറ്റിനോട് അവർ അവിടെ നിന്നും പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. പിന്നീട് ഷാർലെറ്റ് ഇക്കാര്യം പോലീസിൽ അറിയിച്ചു.

വിഷയത്തെ നിയമപരമായി തന്നെ നേരിടുകയായിരുന്നു ഷാർലെറ്റ് ചെയ്തത്. ഒരു വ്യക്തിയെ ജെൻഡർ അടിസ്ഥാനത്തിൽ താമസം, ജോലി, പബ്ലിക് അക്കോമഡേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാറ്റിനിർത്തുക എന്നത് ഡിസി മനുഷ്യാവകാശ നിയമപ്രകാരം കുറ്റകരമാണ്. കേസിൽ വാദം കേട്ട ഡിസി അറ്റോണി ജെനറൽ കാൾ റേസിൻ ക്യൂബ ലീബ്രയോട് 7000 ഡോളർ, അതായത് 497997.50 രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു.

മാത്രമല്ല ടോയ്‌ലെറ്റിൽ സ്ത്രീ/ പുരുഷൻ എന്നതിന് പകരം ‘എല്ലാ വ്യക്തികൾക്കും താൻ ഏത് ജെൻഡർ ആണെന്ന് തോന്നുന്നോ ആ ടോയ്‌ലെറ്റ് ഉപയോഗിക്കാം’ എന്ന എഴുതിവെക്കുകയും ചെയ്യണമെന്നും കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here