ശബരിമല; സര്‍ക്കാരിന്റെ യുവതീ പട്ടികയില്‍ പുരുഷനും!
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തി എന്നുകാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടികയില്‍ പുരുഷനും. ആധാര്‍ സഹിതമുള്ള സര്‍ക്കാരിന്റെ വസ്തുതാ റിപ്പോര്‍ട്ടിലാണ് യുവതികളുടെ കൂട്ടത്തില്‍ പുരുഷനും ഇടം പിടിച്ചിരിക്കുന്നത്. പട്ടികയിലുള്ള പരംജ്യോതി എന്ന വ്യക്തി സ്ത്രീയല്ല. പട്ടികയില്‍ ഇരുപത്തിയൊന്നാം പേരാണ് പരംജ്യോതിയുടേത്. പട്ടികയില്‍ ഇടം പിടിച്ചത് അത്ഭുതമായി തോന്നുന്നു എന്ന് പരംജ്യോതി പ്രതികരിച്ചു.
Read Also: ‘തിരുമ്പി വന്തിട്ടേ’ ധോണി; താരമായി ചഹലും
പട്ടികയിൽ ഇരുപത്തിയൊന്നാമതായാണ് പരംജ്യോതിയുടെ പേര് നൽകിയിരിക്കുന്നത്. എന്തെങ്കിലും പിഴവ് സംഭവിച്ചതാകാമെന്നും താൻ ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ പുരുഷൻ എന്ന ഓപ്ഷൻ തന്നെയാണ് നൽകിയിരുന്നതെന്നും പരംജ്യോതി പറയുന്നു.
പട്ടികയിലുള്ള പലരുടേയും പ്രായം അന്‍പത് വയസിന് മുകളിലാണ്. വസ്തുതാ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നല്‍കിയ പ്രായവും പല സ്ത്രീകളുടേയും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രായവും രണ്ടാണ്.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരമാണ് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ പേര് വിവരങ്ങളില്ല. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പദ്മാവതി ദസരിയാണ് പട്ടികയിലെ ആദ്യ പേരുകാരി. തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം ഇവര്‍ക്ക് 55 വയസ് പ്രായമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ പദ്മാവതിയുടെ പ്രായം 48 ആണ്. ഇത്തരത്തില്‍ മറ്റ് പല സ്ത്രീകളുടേയും പ്രായത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here