രജനീകാന്തിന്റെ ‘2.0’ ന് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം
വിസ്മയ ചിത്രം 2.0ന് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. വിദേശ ഭാഷാ വിഭാഗത്തില്‍ സൗണ്ട് എഡിറ്റിംഗിനാണ് ചിത്രം പുരസ്‌കാരം നേടിയത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. റസൂല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ശബ്ദമിശ്രണത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2.0.
Delighted! https://t.co/T9f6pIW93Z
— resul pookutty (@resulp) January 19, 2019
ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം വലിയ ചലനങ്ങളാണ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചത്. നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്തത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ 543 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചിലവേറിയ ഇന്ത്യന്‍ സിനിമയാണ് 2.0
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here