മുഖ്യമന്ത്രിക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍
ശബരിമലയെ തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മത തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയകരമാണ്. അമേരിക്കയിൽ ആരൊക്കെയായി കൂടിക്കാഴ്ചകൾ നടത്തിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഇടനിലക്കാരനായി മന്ത്രി കെ.ടി ജലീൽ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും എ.എൻ രാധാകൃഷ്ണൻ ’24’നോട് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here