ശബരിമല യുവതീ പ്രവേശം; 1991 ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമായിരുന്നുവെന്ന് മുഖ്യമന്ത്രി
ശബരിമല യുവതീ പ്രവേസവുമായി ബന്ധപ്പെട്ട് 1991 ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ജഡ്ജി ഇരുന്നാല്‍ വിധി പറയാന്‍ കഴിയാത്തതിനാല്‍ ആ ജഡ്ജി പോയ ശേഷമാണ് വിധി ഉണ്ടായതെന്നും മുഖ്യമന്ത്രി. 1991 ലെ ഹൈക്കോടതി വിധി നിയമപ്രകാരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: ‘ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പരിഹാരം കാണണം’; എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍
ഹൈക്കോടതി വിധി സുപ്രീം കോടതി തിരുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 91 വരെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അതുവരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്. 91 ല്‍ ഹൈക്കോടതി ചെയ്തത് ഇപ്പോള്‍ സുപ്രീം കോടതി തിരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് മാത്രമാണ് ശബരിമലയില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍, സുപ്രീം കോടതിയ്‌ക്കെതിരെ തിരിയാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. വിശ്വാസികള്‍ക്ക് എതിരല്ല സര്‍ക്കാര്‍. എന്നാല്‍, അങ്ങനെ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here