കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം?; ഒരാള്‍ ആശുപത്രിയില്‍
കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അനന്ത് സിംഗ് എന്ന എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ജെ.എന്‍ ഗണേശുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അനന്ത് സിംഗിന് പരിക്കേറ്റിട്ടുണ്ടെന്നും കര്‍ണാടകയിലെ പ്രാദേശിക മാധ്യമവും ഏതാനും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് അനന്ത് സിംഗിന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Karnataka Deputy CM G Parameshwara on reports of fight b/w Karnataka Congress MLAs Anand Singh & JN Ganesh: I’ve seen that only through media. I was there till 8 o’clock y’day. I don’t know what has happened but I will let you know. Once I come out, I’ll definitely let you know. pic.twitter.com/J38o2yMjUo
— ANI (@ANI) January 20, 2019
ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ അനന്ത് സിംഗ്, ജെഎന്‍ ഗണേശ് എന്നീ എംഎല്‍എമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സിംഗിനെ ഗണേഷ് കുപ്പിക്ക് അടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഈ വാര്‍ത്തകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷമുണ്ടായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ തള്ളി. എന്നാല്‍, ശിവകുമാറിന്റെ സഹോദരനും എംഎല്‍എയുമായ ഡി.കെ സുരേഷ് ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
Karnataka Dy CM on reports of fight b/w K’taka Congress MLAs Anand Singh&JN Ganesh and DK Suresh visiting a hospital: When one of our colleagues isn’t well, if it’s true, naturally somebody would’ve gone to see him. I don’t know who the person is. I’m just responding to your ques pic.twitter.com/sJwnWKTmEE
— ANI (@ANI) January 20, 2019
പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ ഈ വാര്‍ത്ത അറിഞ്ഞതെന്നാണ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായ കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here