‘എല്ലാ പ്രായത്തിലുമുള്ള ഭക്തര്‍ എത്തിയിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ?’; കോടിയേരി
ശബരിമല ഒരു രാഷ്ട്രീയ അവസരമായി കണ്ടാണ് ആര്‍എസ്എസ് രംഗത്തിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് മുന്‍ നിലപാട് മാറ്റി യുവതീ പ്രവേശനത്തിന് എതിരായതോടെ കോണ്‍ഗ്രസും നിലപാട് മാറ്റിയെന്ന് കോടിയേരി വിമര്‍ശിച്ചു.
Read Also: മുഖ്യമന്ത്രിക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍
ആര്‍.എസ്.എസ് നേതൃത്വം നല്‍കി ശബരിമല കര്‍മ്മ സമിതി രൂപീകരിച്ചു. ശബരിമല കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ് നേതൃത്വം പിന്തുണ നല്‍കിയതോടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ കൂട്ടുക്കെട്ട് വളര്‍ന്നുവരുന്നതിന് തെളിവാണ്. കര്‍മ്മ സമിതി പ്രഖ്യാപിച്ച പരിപാടിയ്ക്ക് നേതൃത്വം നല്‍കാന്‍ അമൃതാനന്ദമയി എത്തുന്നതോടെ പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുകയാണ്. ഇത് വലതുപക്ഷ ഇടപെടലിന്റെ സൂചനയാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന മഹത്‌വ്യക്തിയല്ല അമൃതാനന്ദമയി.
Read Also: ‘ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പരിഹാരം കാണണം’; എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍
നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് അയ്യപ്പനെ കാണാന്‍ യുവതികള്‍ എത്തരുതെന്ന് പറയുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി നേതൃത്വം നല്‍കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും അമൃതാനന്ദമയിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. എല്ലാ തരത്തിലുമുള്ള ആളുകള്‍ എത്തിയിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here