‘ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പരിഹാരം കാണണം’; എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍
ശബരിമല യുവതീ പ്രവേശനത്തില്‍ ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന്‍ മിലാന്‍. സെക്രട്ടറിയേറ്റ് പടിക്കലെ ബിജെപി നിരാഹാര സമരവേദി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മിലാന്‍. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതിനാലാണ് പിന്തുണയുമായി എത്തിയതെന്നും മിലാന്‍ വ്യക്തമാക്കി.
Read Also: ആശങ്കയോടെ ബിജെപി; പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടുമുന്നണിയ്‌ക്കെതിരായി പ്രചരണം ശക്തമാക്കും
ശബരിമല വിഷയം രാഷ്ട്രീയ പ്രശ്‌നമല്ല. ഇതില്‍ ലൈംഗിക അസമത്വത്തിന്റെ പ്രശ്‌നമില്ല. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണിത്. അതില്‍ തീരുമാനമെടുക്കേണ്ടതും വിശ്വാസികളാണ്. കോടതിയില്‍ വ്യാജ പട്ടിക കൊടുത്ത് സര്‍ക്കാര്‍ നാണം കെട്ടു. ലോകത്ത് എത്രയോ പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ക്ക് സമാധാനം കിട്ടുന്നത് പ്രാര്‍ത്ഥനാ സ്ഥലങ്ങളിലാണ്. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസമില്ലാത്ത ആള്‍ക്കാരാണ്. അവര്‍ക്ക് ഭക്തരുടെ വികാരം മനസിലാക്കാന്‍ സാധിക്കില്ല. ഇനിയും ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും മിലാന്‍ പറഞ്ഞു.
അതേസമയം, ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും മിലാന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here