Advertisement

ശബരിമല നട അടച്ചു

January 20, 2019
Google News 0 minutes Read

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനമായി. ശബരിമല നട അടച്ചു. പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു ഇന്ന് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. തിരുവാഭരണം ഏറ്റു വാങ്ങി രാജപ്രതിനിധി പടിയിറങ്ങിയതോടെ മകരമാസ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമല നടയടയ്ക്കുകയായിരുന്നു. കുംഭമാസ പൂജകൾക്കായി ഇനി ഫെബ്രുവരി 16ന് ആയിരിക്കും ശബരിമല നട തുറക്കുക. യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കലുഷിതമായിരുന്നു ഇത്തവണ ശബരിമല തീര്‍ത്ഥാടനം. ശബരിമലയില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തതോടെ ഈ തീര്‍ത്ഥാടന കാലത്ത് ഭക്തരുടെ എണ്ണത്തില്‍ സാരമായ കുറവ് ഉണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here