Advertisement

ശബരിമല യുവതീപ്രവേശം; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് ശശികുമാര വര്‍മ

January 20, 2019
Google News 0 minutes Read
sasikumaravarma

ശബരിമല വിഷയത്തിൽ ഏത് ചർച്ചക്കും തയ്യാറാണെന്ന് പന്തളം കൊട്ടാരം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. സുപ്രിം കോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്നു വാങ്ങുകയായിരുന്നുവെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ പറഞ്ഞു. ഈ മണ്ഡലകാലത്ത് ഉണ്ടായ പ്രശ്നങ്ങൾ ഇനി ആവർത്തിക്കരുത്. പ്രശനപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും. ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ആകാശത്ത് പോയ വടി ഏണിവച്ച് വാങ്ങിയ പോലെയെന്നും ശശികുമാര വർമ പറഞ്ഞു. അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് കാലത്തിന് അവസാനമായി. ഇന്ന് പുലര്‍ച്ചെ ശബരിമല നട അടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here