പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കും; അരവിന്ദ് കെജ്രിവാള്‍
പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ കടന്നാക്രമിച്ചാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് കെജ്രിവാള്‍ തുടക്കം കുറിച്ചത്.
പഞ്ചാബിലെ ബർനലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അരവിന്ദ് കേജരിവാളിന്റെ പ്രഖ്യാപനം. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും ആം ആദ്മിയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കേജരിവാൾ പറഞ്ഞു. അമിത് ഷായും മോഡിയും ചേർന്ന് ഇന്ത്യയെ തകർത്തു. ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കി. ഇനിയും ബി.ജെ.പി അധികാരത്തിൽ വന്നാൽ ഭരണഘടനയെ അട്ടിമറിക്കുമെന്നും കേജരിവാൾ പറഞ്ഞു. അതേ സമയം കോൺഗ്രസിനെയും കണക്കറ്റ് ആക്രമിച്ചാണ് കേജരിവാൾ പ്രസംഗം അവസാനിപ്പിച്ചത്.
കോൺഗ്രസ് പഞ്ചാബിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കേജരിവാൾ പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആകെയുള്ള 13 ലോക്സഭാ സീറ്റുകളിൽ 4 സീറ്റിലും ആം ആദ്മി വിജയിച്ചിരുന്നു. ബാക്കിയുള്ള ലോക് സഭാ സീറ്റുകളിലും കനത്ത മത്സരമാണ് ആം ആദ്മി പാർട്ടി കാഴ്ച്ചവെച്ചത്. 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാൽ പാർട്ടിക്ക് കഴിഞ്ഞില്ല. 2019 തിലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആ കണക്കുകൂട്ടലിലാണ് മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ പാർട്ടി തീരുമാനമെടുത്തത്. നേരെത്തെ തന്നെ 5 ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here