Advertisement

ബാലികയല്ല, കബാലി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് രണ്ടാം ക്ലാസിലെ ഉത്തരപേപ്പര്‍

January 21, 2019
Google News 0 minutes Read
funny answer paper

കബാലി ഉണ്ടാക്കിയ ട്രെന്റ് ഇത് വരെ അവസാനിച്ചിട്ടില്ലേ? ഇല്ലെന്ന് തെളിയിക്കും രണ്ടാം ക്ലാസിലെ കുട്ടിയുടെ ഉത്തരപേപ്പര്‍. അക്ഷരം ക്രമപ്പെടുത്തി വാക്കുകളുണ്ടാക്കാനുള്ള ചോദ്യത്തിന് ഉത്തരമായാണ് കബാലി സ്ഥാനം പിടിച്ചിരിക്കുന്നത്. ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധികൃതര്‍ ഉദ്ദേശിച്ച ഉത്തരം. എന്നാല്‍ കുട്ടി എഴുതിരിക്കുന്നത് കബാലി എന്നാണ്.

എന്നാല്‍ ക്രമപ്പെടുത്തിയ അക്ഷരങ്ങള്‍ ക്രമമായത് കൊണ്ട് തന്നെ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയിട്ടില്ല. പകരം വൃത്തത്തില്‍ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here