‘വിടില്ല കോട്ടയം, ഇടുക്കിയും വേണം’; സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം വെച്ച് മാറില്ലെന്ന് ജോസ് കെ. മാണി. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സീറ്റ് കേരള കോൺഗ്രസിനാണെന്ന് പറഞ്ഞിട്ടുള്ളതാണ്. ആയതിനാൽ ഇക്കാര്യത്തിൽ ചർച്ചകൾ വേണ്ട. കോട്ടയം, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിൽ ഉറച്ച് നിലക്കും. കേരളയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാകും. പി.സി ജോർജിനെ യുഡിഎഫിൽ എടുക്കുന്ന കാര്യം അജണ്ടയിൽ ഇല്ലാത്തതതാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Read Also: ബാലികയല്ല, കബാലി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് രണ്ടാം ക്ലാസിലെ ഉത്തരപേപ്പര്‍
കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ജോസ് കെ. മാണി വ്യക്തമാക്കുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായിട്ടില്ലെന്നും കേരളയാത്ര കഴിഞ്ഞതിനു ശേഷം അതേകുറിച്ച് പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസിനുവേണ്ടി ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here