മണ്ഡല മകരവിളക്ക്; കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത് 45.2കോടിയുടെ വരുമാനം
ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് കെഎസ് ആര്‍ടിസിക്ക് ലഭിച്ചത് 45.2 കോടിരൂപയുടെ വരുമാനം. 2017-18 സീസണില്‍ 15.2 കോടിരൂപ മാത്രമായിരുന്നു വരുമാനംഉണ്ടായിരുന്നത്. നിലയ്ക്കല്‍- പമ്പ സര്‍വ്വീസില്‍ നിന്ന് 31.2 കോടി രൂപയും ദീര്‍ഘദൂര സര്‍വ്വീസില്‍ നിന്ന് ലഭിച്ചത് 14 കോടി രൂപയുമാണ് ലഭിച്ചത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയതും നിരക്ക് വര്‍ധിപ്പിച്ചതുമെല്ലാം കെഎസ്ആര്‍ടിസിക്ക് നേട്ടമായി.
ചെയിന്‍ സര്‍വ്വീസുകളില്‍ എസി ബസ്സുകള്‍ക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്. 99 നോണ്‍ എസി ബസ്സും 44എസി ബസ്സും പത്ത് ഇലക്ട്രിക്ക ബസ്സുകളുമാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസില്‍ ഓടിയത്. പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര സര്‍വ്വീസിനായി 70ബസ് ഓടിച്ചു, എന്നാല്‍ മകരവിളക്ക് ദിവസം ഇത് 1,000ആക്കി ഉയര്‍ത്തി.
ക്യുആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റുകളാണ് നല്‍കിയത്. ഇത് പോലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാല്‍ ഒരു അതാത് സമയത്ത് എത്ര പേര്‍ പമ്പയിലും സന്നിധാനത്തും ഉണ്ടായിരുന്നുവെന്ന് കണക്കാക്കാന്‍ സാധിച്ചു. പേമെന്റ് ഗേറ്റ് വഴിയായിരുന്നു ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് എന്നതിനാല്‍ ആളുകളുടെ മേല്‍വിലാസവും തിരിച്ചറിയാന്‍ സാധിച്ചു. സ്വകാര്യ വാഹനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയതിനാല്‍ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here