Advertisement

മേഘാലയ ഖനി അപകടം; രക്ഷാപ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതിയുടെ നിർദ്ദേശം

January 21, 2019
Google News 0 minutes Read
meghalaya mining

മേഘാലയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതിയുടെ നിർദേശം. ഇതു സംബന്ധിച്ച നിർദേശം മേഘാലയ സർക്കാറിനും കേന്ദ്ര സർക്കാറിനും കൈമാറി. 38 ദിവസങ്ങൾക്ക് മുമ്പ് ഖനിയിൽ കുടുങ്ങിയ 15തൊഴിലാളികളും മരിച്ചിരിക്കാമെന്ന് മേഘാലയ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം ഖനിയിൽ കണ്ടെത്തിയ തൊഴിലാളിയുടെ മൃതദേഹം ഇതു വരെ പുറത്തെത്തിക്കാൻ രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞില്ല. മൃതദേഹം പുറത്തെത്തിക്കാനുള്ള ദൗത്യം ദുഷ്ക്കരമാണെന്ന് മേഘാലയ സർക്കാർ കോടതിയെ അറിയിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here